Map Graph

ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി

കേരളത്തിൽ, പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ 2,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഒരു വിമാനത്താവളമാണ് കെ.ജി.എസ്. ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്. ഏകദേശം 700 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം പണിയാനുദ്ദേശിച്ചിരുന്നത്. വിവാദങ്ങളുണ്ടാക്കിയ ഈ പദ്ധതി പരിസ്ഥിതിപ്രവർത്തകരിൽ നിന്നും സ്ഥലവാസികളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പ് നേരിടുന്നുണ്ട്. സംസ്ഥാന സർക്കാർ ഈ വിമാനത്താവളം ആവശ്യമാണെന്നും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എതിർപ്പുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നിലപാടെടുത്തിരിക്കുന്നത്. ഈ പദ്ധതി നേരിട്ട് 1,500 അൾക്കാർക്കും നേരിട്ടല്ലാതെ 6,000 ആൾക്കാർക്കും തൊഴിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read article
പ്രമാണം:Aranmula_Airport_Logo.jpgപ്രമാണം:Mumbai_Airport.jpg